എൽ.ഡി.എഫിലേക്ക് പോവുന്നത് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണനുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെ.എം.മാണി

single-img
5 August 2014

download (1)എൽ.ഡി.എഫിലേക്ക് പോവുന്നത് സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണനുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കേരളാ കോൺഗ്രസ് (എം)​ ചെയർമാൻ കെ.എം.മാണി . ഇതു സംബന്ധിച്ച വാർത്തകൾ മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

രണ്ടാഴ്ച മുൻപ് നിയമസഭയിൽ വച്ച് കോടിയേരിയെ കണ്ടിരുന്നു എന്നും അല്ലാതെ ഒരു ചർച്ചയും നടന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാവുന്ന കാര്യം ആലോചിച്ചിട്ടു പോലുമില്ല. താൻ മുഖ്യമന്ത്രി ആവണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ആഗ്രഹമാണ് എന്നും മാണി പറഞ്ഞു .

 

 

അതേസമയം പന്തളം സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ല. എപ്പോൾ വാ തുറക്കണമെന്നും അടയ്ക്കണമെന്നും തനിക്കാറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.