ചെറ്റക്കുടില്‍ പോലുമില്ലാതെ ജനലക്ഷങ്ങള്‍ താമസിക്കുന്ന ഇന്ത്യ എന്തിനാണ് 6000 കോടി നേപ്പാളിന് നല്‍കുന്നതെന്ന് മഅദനി

single-img
5 August 2014

madani295ചെറ്റക്കുടില്‍ പോലുമില്ലാതെ ജനലക്ഷങ്ങള്‍ താമസിക്കുന്ന ഇന്ത്യ അയല്‍രാജ്യമായ നേപ്പാളിന് എന്തിനാണ് ആറായിരം കോടി കൊടുക്കുന്നതെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. കഴിഞ്ഞ ദിവസം നേപ്പാള്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേപ്പാളിന് ആറായിരം കോടിയുടെ സഹായം പ്രഖ്യാപിച്ചത് സംബന്ധിച്ചാണ് തന്റെ ഔദ്യേഗിക ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം ചോദ്യം ചോദിച്ചിരിക്കുന്നത്.

നമ്മുടെ രാജ്യത്തിന്റെ അടിത്തറ ഭദ്രമാക്കിയശേഷം മാത്രം മറ്റു രാജ്യങ്ങള്‍ക്ക് കോടികള്‍ നല്‍കുന്നതായിരിക്കും നല്ലത് എന്നാണ് മഅദനി തന്റെ പോസ്റ്റിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് കയറികിടക്കാന്‍ ഒരു ചെറ്റക്കൂര പോലുമില്ലാതെ ലക്ഷക്കണക്കിന് പേര്‍ വസിക്കുമ്പോഴും അടിസ്ഥാന വിദ്യാഭ്യാസവും ആരോഗ്യവും കുടിവെള്ളവും നിഷേധിക്കപ്പെട്ട് നരകിച്ച് ജീവിക്കുമ്പോഴും മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതെന്തിനെന്നും മഅദ്‌നി പോസ്റ്റിലൂടെ വിമര്‍ശിച്ചിരിക്കുന്നു.

സഹായം നേപ്പാളിനായാലും പാക്കിസ്ഥാനായാലും ഈ നയം സ്വീകരിക്കണമെന്നാണ് തന്റെ വിനീതമായ അഭിപ്രായം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുണ്ട്.