കെ.എസ്.ആര്‍ടിസിയില്‍ യാത്രക്കാര്‍ സൗജന്യപാസ് ഉപയോഗിച്ച് യാത്രചെയ്ത വകയില്‍ സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത് 444 കോടി രൂപ

single-img
5 August 2014

ksrtcനഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആര്‍ടിസിയില്‍ യാത്രക്കാര്‍ സൗജന്യപാസ് ഉപയോഗിച്ച് യാത്രചെയ്ത വകയില്‍ സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത് 444 കോടി രൂപയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അതു കിട്ടിയാല്‍ തന്നെ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. അടൂരില്‍ പ്രസ് അക്കാഡമി സംഘടിപ്പിച്ച മാധ്യമ പരീശിലന ക്യാമ്പ് ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറു മാസം കൊണ്ട് കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയാണു കെഎസ്ആര്‍ടിസിക്കു ഭാരമാകുന്നത്. കെഎസ്ആര്‍ടിസിയെ വാണിജ്യപരമാക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നത്. കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങണം. കാലപ്പഴക്കം ചെന്നവ മാറ്റണം. ബസില്‍ ആളിനെ കയറ്റാത്തതല്ല കെഎസ്ആര്‍ടിസിയുടെ പ്രശ്‌നം. ജീവനക്കാര്‍ ശത്രുക്കളുമല്ല. എല്ലാവരും കൂടെ നിന്നാല്‍ കെഎസ്ആര്‍ടിസി രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.