പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് സോണിയയും ഉത്തരവാദി; രാഹുല്‍ ശൈലി ഇന്ത്യന്‍ രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല: കെ.പി. ഉണ്ണികൃഷ്ണന്‍

single-img
5 August 2014

KPകോണ്‍ഗ്രസ് നേതാവ് കെ.പി. ഉണ്ണിക്കൃഷ്ണന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പരസ്യമായി വിമര്‍ശിച്ച് രംഗത്ത്. പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് സോണിയയും ഉത്തരവാദിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തിനു ചേര്‍ന്നതല്ല രാഹുല്‍ ശൈലി. രാഹുലില്ലെങ്കില്‍ പ്രിയങ്ക എന്ന മുദ്രാവാക്യം നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യശൈലിയില്‍ പാര്‍ട്ടി നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന രീതി നടപ്പാക്കണമെന്നും കെ.പി. ഉണ്ണിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു.