ഗാസയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇസ്രായേല്‍

single-img
5 August 2014

Israelഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് നുഴഞ്ഞു കയറുവാന്‍ ഹമാസ് നിര്‍മ്മിച്ച 30-ല്‍ അധികം തുരങ്കങ്ങള്‍ നശിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗാസ മുനമ്പില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇരുവിഭാഗങ്ങളും ധാരണയില്‍ എത്തിയതിന് ശേഷമാണ് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുന്നത്.

ഈജിപ്തിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് തീരുമാനമുണ്ടായത്. എന്നാല്‍ അതിര്‍ത്തിക്ക് ഇപ്പുറത്ത് തങ്ങളുടെ സൈന്യം എല്ലായ്‌പ്പോഴും തയാറായി തന്നെ നില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി.