റോഡിലെ കുഴി മൂടാന്‍ പോലും മെറ്റല്‍ സ്റ്റോക്ക് ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി

single-img
5 August 2014

download (14)റോഡിലെ കുഴി മൂടാന്‍ പോലും മെറ്റല്‍ സ്റ്റോക്ക് ഇല്ലെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. എവിടെ നിന്നെങ്കിലും മെറ്റല്‍ കണ്ടെത്തി കൊണ്ടുവന്നാല്‍ സമരം ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാര്‍ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധി കേരളത്തിലെ നിര്‍മാണ മേഖലയെ തകര്‍ക്കുന്നതാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാവകാശം തേടിയിട്ടുണ്ട്.

 

പാറമടകളുടെ കാര്യത്തില്‍ സാവകാശം അനുവദിച്ചു കിട്ടിയില്ലെങ്കില്‍ നിര്‍മാണ മേഖല കൂടുതല്‍ പ്രതിസന്ധിയിലാകും. കാരണം കേരളത്തിലെ ഭൂരിഭാഗം ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതിയില്ല എന്നും മന്ത്രി പറഞ്ഞു .എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കരാറുകാര്‍ക്ക് കുടിശ്ശിക ഉടന്‍ കൊടുത്തുതീര്‍ക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

പേമാരിയാണ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് തടസ്സം സൃഷ്ടിക്കുന്നതെന്ന് മന്ത്രി വി.കെ . ഇബ്രാഹിംകുഞ്ഞ്. മഴ രാത്രിയും പകലും തിമിര്‍ത്ത് പെയ്യുകയാണ്. റോഡ് പോലും കാണാനാകുന്നില്ല. ഈ മഴയത്ത് അറ്റകുറ്റപ്പണികള്‍ അസാധ്യമാണ് മന്ത്രി പറഞ്ഞു.