ഗാസയില്‍ യഥാര്‍ത്ഥ ക്രൂരത; ഗൂഗിളില്‍ ഗെയിം ക്രൂരത: പാലസ്തീന്‍കാരെ ബോംബിട്ട് കൊലപ്പെടുത്തി വിജയിക്കേണ്ട ബോംബ് ഗാസാ ഗെയിം ലോകജനതയുടെ എതിര്‍പ്പുകള്‍ക്കൊടുവില്‍ ഗൂഗിള്‍ പിന്‍വലിച്ചു

single-img
5 August 2014

bomb_gazaഇസ്രായേലും പാലസ്തീനുമായി സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഗൂഗിള്‍ ആപ്‌സ് വിവാദമായ ഒരു ഗെയിം പിന്‍വലിക്കുന്നു. മൊബൈലില്‍ കളിക്കുവാനായി വികസിപ്പിച്ച ബോംബ് ഗാസ എന്ന ഗെയിമാണ് തങ്ങളുടെ ചില നിലപാടുകളെ ഗെയിം ലംഘിക്കുന്നുവെന്ന് കാണിച്ച് ഗുഗിള്‍ പിന്‍വലിച്ചത്. എഫ്ടിഡബ്ലൂ എന്ന കമ്പനിയാണ് ഗെയിം വികസിപ്പിച്ചെടുത്തത്.

ഗെയിം കളിക്കുന്നയാള്‍ ഹമാസ് തീവ്രവാദികള്‍ക്ക് നേരെയാണ് ബോംബ് വര്‍ഷിക്കേണ്ടത്. കറുപ്പും പച്ചയും വസ്ത്രങ്ങള്‍ ധരിച്ചായിരിക്കും ഹമാസ് തീവ്രവാദികള്‍ ഗെയിമില്‍ പ്രത്യക്ഷപ്പെടുക. ഇവരെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുന്നവരാണ് വിജയിക്കുക. ഗെയിം ഫേയസ്ബുക്കിലും ലഭ്യമാണ്. ബോംബ് ഗാസയ്ക്ക് എതിരെ ശക്തമായ ഭാഷയില്‍ ആളുകള്‍ എതിര്‍ക്കുവാന്‍ തുടങ്ങിയതോടെയാണ് ഗൂഗിള്‍ ഗെയിം പിന്‍വലിക്കുവാന്‍ നിര്‍ബന്ധിതരായത്.