ഭാര്യക്കു നേരെ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ച അയൽ വാസിയെ അച്ഛനും മകനും ചേർന്ന് വെട്ടിക്കൊന്നു

single-img
5 August 2014

murder_350_111412071506അയൽ വാസിയെ വെട്ടിക്കൊന്ന ശേഷം ആയുധവുമായി അച്ഛനും മകനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നരോദ സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. അയൽ വാസിയായ ഭരത് പട്ടേലിനെയാണ് മഹേന്ദ്രസിങ് ചാവദും മകനും ചേർന്ന് വെട്ടികൊന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസ് ഗുരുതരമായി പരുക്കേറ്റ ഭരത് പട്ടേലിനെ അടുത്തുള്ള സർക്കാർ അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇപ്രകാരമാണ് മഹേന്ദ്രസിങും ഭരത് പട്ടേലും ഒന്നിച്ച് ജോലിചെയ്യ്തിരുന്നവരാണ്. ഭരത് പട്ടേൽ മഹേന്ദ്രയുടെ ഭാര്യക്കു നേരെ അശ്ലീല ചുവയുള്ള ആംഗ്യം കാണിക്കുന്നത് പതിവായിരുന്നു. തുടർന്ന് മഹേന്ദ്രസിങ് ഭരത് പട്ടേലിനെ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇതു വകവെക്കാതെ ഭരത് പട്ടേൽ ഈ പ്രവൃത്തി തുടരുകയായിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ മഹേന്ദ്രസിങ് ചാവദും മകനും ചേർന്ന് കഴിഞ്ഞ ദിവസം ഭരത് പട്ടേലിനെ അക്രമിക്കുകയും 21 തവണ വെട്ടുകയും ചെയ്തു. തുടർന്ന് സംഭവ സ്ഥലത്ത് വെച്ച് മരണപ്പെടുകയും ചെയ്തു.

കൊലക്ക് ശേഷം കീഴടങ്ങിയ ഇരുവരേയും ഭരത് പട്ടേലിന്റെ മകന്റെ പരാതിയിൻ മേൽ പോലീസ് അറസ്റ്റ് ചെയ്തു. .