എബോള വൈറസ് നിയന്ത്രണവിധേയമാക്കന്‍ 20 കോടി ഡോളര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ലോകബാങ്ക്

single-img
5 August 2014

ebolaവാഷിങ്ങ്ടണ്‍ : എബോള വൈറസ് പടരുന്ന പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് രോഗം നിയന്ത്രണവിധേയമാക്കന്‍ 20 കോടി ഡോളര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ലോകബാങ്ക് അറിയിച്ചു . ലോക ബാങ്ക് മേധാവിയായ ജിം യോങ്ങ് കിമ്മാണ് ഇക്കാര്യം അറിയിച്ചത്. എബോള വൈറസ് ഭീതിപടര്‍ത്തുന്ന  പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയിലും, ലൈബീരിയയിലും, സിയേറ ലിയോണിലും  സാമ്പത്തിക സഹായം നല്‍കാന്‍  പ്രാദേശിക സമിതി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു . ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പൊട്ടിപുറപ്പെടുന്ന എബോളാ വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍ തങ്ങളുടെ അടിയന്തരധനസഹായം മാത്രം മതിയാകില്ലെന്നും അതിന് ലോക ജനതയുടെ കൂട്ടായ്മ അത്യാവശ്യമാണെന്നും വൈദികശാസ്ത്രജ്ഞന്‍ കൂടിയായ കിം യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം രോഗ ബാധിതരായ 1605 പേരില്‍ 887 പേരാണു മരിച്ചത്. ഓഗസ്റ്റില്‍ മാത്രം പുതുതായി 163 പേര്‍ രോഗബാധിതരായെന്നും അതില്‍ 62 പേര്‍ കൊല്ലപ്പെട്ടതായും സംഘടന അറിയിച്ചു.