ഗാസ നിലപാടില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് മന്ത്രി രാജിവെച്ചു

single-img
5 August 2014

uk-minister-resigns-gaza.siലണ്ടന്‍: ഗാസയിലെ സംഘര്‍ഷത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച്  ബിട്ടീഷ് വിദേശകാര്യവകുപ്പ് സഹമന്ത്രിയായ സയ്യീദ വാര്‍സി രാജിവച്ചു . ഇസ്രായേലിനെ അനുകൂലിച്ചുള്ള ബ്രിട്ടന്റെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട്  തന്റെ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രിക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ടെന്നും വാര്‍സി അറിയിച്ചു.  ഏറെ സങ്കടകരമായ തീരുമാനമായിരുന്നു ഇത്-വാര്‍സി ട്വിറ്ററില്‍ കുറിച്ചു.

ബ്രിട്ടനിലെ ആദ്യ മുസ്ലീം കാബിനെറ്റ് മന്ത്രിയായി 2010 ആണ്  വാര്‍സി ചുമതയേല്‍ക്കുന്നത്. പിന്നീട് 2012 ല്‍ ഇവരെ സഹമന്ത്രിയായി തരം താഴ്തുകയായിരുന്നു.