അർജുന പുരസ്കാര പട്ടികയിൽ ഒമ്പത് മലയാളികൾ

single-img
5 August 2014

downloadഇത്തവണത്തെ അർജുന പുരസ്കാര പട്ടികയിൽ ഒമ്പത്  മലയാളികൾ ഇടം നേടി. ടോം ജോസഫ്‌,​ മയൂഖ ജോണി, ഗീതു അന്ന ജോസ്‌, ബെറ്റി ജോസഫ്,​  ടിന്റു ലൂക്ക, എം.എ. പ്രജുഷ, ഒ.പി. ജെയ്‌ഷ, വി.ദിജു, വിദ്യാ പിള്ള എന്നിവരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ തവണ പുരസ്‌കാരത്തിന്‌ പരിഗണിച്ച രഞ്‌ജിത്‌ മഹേശ്വരി ഇത്തവണ പട്ടികയില്‍ ഇടം പിടിച്ചില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ.