യുദ്ധ ഭീതിയില്‍ പാലസ്തീൻകാർക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല : കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നത് ഐസ്ക്രീം ഫ്രീസറില്‍

single-img
5 August 2014

201408041537307530_Bodies-of-children-left-in-ice-cream-freezers-as-morgues-run_SECVPFഗാസ : കഴിഞ്ഞ ജൂലൈ 8 ന് ആരംഭിച്ച ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ ഇതുവരെ ഏകദേശം 1800 ഓളം പാലസ്തീൻകാരാണ് കൊല്ലപ്പെട്ടതായി കണക്കാക്കുന്നത്. നേരത്തെ മൂന്നുദിവസത്തെ താല്‍ക്കലിക വെടിനിര്‍ത്തല്‍ പ്രഖ്യപിച്ചിരുന്നെങ്കിലും അതിനു വിലകല്പിക്കാതെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ മാത്രം 40 ഓളം പാലസ്തീനുകാര്‍ കൊല്ലപ്പെട്ടു .

ഇന്നലെ ഗാസയിലെ മുനമ്പിലുള്ള അഭയാര്‍തി ക്യാമ്പായ യു.എന്‍.സ്കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 10 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു . ഇസ്രയേലിന്റെ ഇടതടവില്ലാതെയുള്ള ആക്രമണത്തില്‍ ഭയന്ന് ഇപ്പോള്‍  പാലസ്തീൻകാർക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ ഗാസയില്‍ . ഈ അവസഥയില്‍ കൊല്ലപ്പെട്ട തങ്ങളുടെ കൈക്കുഞ്ഞുങ്ങളെ അടക്കാന്‍
കഴിയാതെ ഐസ്ക്രീം ഫ്രീസറില്‍ സൂക്ഷിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഗാസയിൽ

1407069863308_Image_galleryImage_EDS_NOTE_GRAPHIC_CONTENT_ (1)