സിസാറ്റ് സമ്പ്രദായം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പ്രതിപക്ഷത്തിന്റെ ബഹളം

single-img
5 August 2014

parliaentന്യൂഡെല്‍ഹി :  യു.പി.എസ്.സി.  സിവില്‍ സര്‍വീസ് പരീക്ഷയിലെ സിസാറ്റ്  സമ്പ്രദായം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും  ലോക്സഭയില്‍ പ്രതിപക്ഷം ബഹളവച്ചു . 2011 ല്‍ പരീക്ഷ എഴുതിയവര്‍ക്കു  2015 ല്‍ ഒരവസരം അധികമായി നല്‍കുമെന്നും ,  സിസാറ്റ് അഭിരുചി പരിക്ഷയില്‍ ഇംഗ്ലീഷിന്റെ മാര്‍ക്ക് മെറിറ്റ് സ്കോറില്‍ പരിഗണിക്കില്ലെന്നും ഇന്നലെ കേന്ദ്ര പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംങ്ങ് അറിയിച്ചിരുന്നു . എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും സിസാറ്റ് പരീക്ഷ പൂര്‍ണ്ണമായി ഒഴിവാക്കുക തന്നെ വേണമെന്ന് ഇന്ന്  പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യമുന്നയിക്കുകയായിരുന്നു.