ഡബ്യു.ടി.എ. സ്റ്റാന്‍ഫോര്‍ഡ് ടെന്നീസ് കിരീടം സെറീനക്ക്

single-img
5 August 2014

serinaസ്റ്റാന്‍ഫോര്‍ഡ്(യു.എസ്.എ): ലോക ഒന്നാംനമ്പര്‍ സെറീന വില്യംസ് ഡബ്യു.ടി.എ. സ്റ്റാന്‍ഫോര്‍ഡ് ടെന്നീസില്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ മൂന്നാംസീഡ് ജര്‍മനിയുടെ ആഞ്ചലിക്ക കെർബറിനെയാണ് സെറീന തോൽപ്പിച്ചത് സ്കോർ (7-6, 7-1, 6-3). ഇത് സെറീനയുടെ കരിയറിലെ 61-ാം കിരീടനേട്മാണ്. ഈ വർഷം സെറീന നേടുന്ന  നാലാമത്തെ  കിരീടമാണിത്.

ഈ വര്‍ഷം ഓസ്‌ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ ടൂര്‍ണമെന്റുകളില്‍ നാലാം റൗണ്ടിനപ്പുറം കടക്കാനായിരുന്നില്ല. ആഗസ്ത് 25-നാരംഭിക്കുന്ന യു.എസ്. ഓപ്പണാണ് ഇനി ഈവര്‍ഷം സെറീനയ്ക്ക് മുമ്പിലുള്ള ഗ്രാന്‍സ്ലാം ടൂര്‍ണമെന്റ്.