വരുൺ ഗാന്ധിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആക്കണമെന്ന നിർദ്ദേശവുമായി മനേക ഗാന്ധി

single-img
4 August 2014

download (8)വരുൺ ഗാന്ധിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആക്കണമെന്ന നിർദ്ദേശവുമായി കേന്ദ്ര മന്ത്രി മനേക ഗാന്ധി രംഗത്ത്.ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ നന്നായിരിക്കും അങ്ങനെ എങ്കിൽ വരുൺ ഗാന്ധി മുഖ്യമന്ത്രി ആവുകയാണെങ്കിൽ അതിലും നന്നായിരിക്കും എന്ന് മനേക ഗാന്ധി പറഞ്ഞു .

 

ഇത് രണ്ടാം തവണയാണ് വരുൺ പാർലെന്റിലെത്തുന്നത്. നന്നായി വായിക്കുന്ന കൂട്ടത്തിലുമാണ്. നിരവധി പത്രങ്ങളിൽ ലേഖനങ്ങളും എഴുതുന്നുണ്ട്. മകൻ അറിയപ്പെടുന്നതിൽ എനിക്ക് സന്തോഷമുണ്ട് എന്നും മനേക പറഞ്ഞു.

 

അതേസമയം മനേകയുടെ പ്രസ്താവനയോട് ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല. മനേക പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അതേക്കുറിച്ച് ഇപ്പോൾ എന്തെങ്കിലും പ്രതികരിക്കുന്നത് വളരെ നേരത്തെ ആയിപ്പോവുമെന്നും യു.പിയുടെ ചുമതലയുള്ള ബി.ജെ.പി പ്രസിഡന്റ് ലക്ഷ്മികാന്ത് ബാജ്പൈ പറഞ്ഞു.

 

വരുൺ ഗാന്ധി ആദ്യതവണ മത്സരിച്ച മണ്ഡലമായ പിലിഭിത്തിൽ ഒരു റാലിയിൽ പങ്കെടുക്കുക്കുമ്പോൾ ആയിരുന്നു മനേകയുടെ ഈ പരാമർശം.