തിരൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്‌ടെടുത്തു

single-img
4 August 2014

malappuram (1)തിരൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങളും കണ്‌ടെടുത്തു. ഇന്നു രാവിലെ 8.30 ഓടെ കണ്ടനാത്ത് കടവ് പാലത്തിനു സമീപം വച്ചാണ് മുഹമ്മദ് റമീസ്(12), അജ്മല്‍ (14) എന്നിവരുടെ മൃതദേഹങ്ങള്‍ കണെ്ടത്തിയത്. മുഹമ്മദ് റഹീസ് (14)ന്റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം കണെ്ടടുത്തിരുന്നു.

തിരൂര്‍ പുഴയിലെ ചെമ്പ്ര പാലത്തിനു സമീപം കണ്ടനാത്ത് കടവില്‍ ഞായറാഴ്ച പിതൃസഹോദരന്‍ റസാഖിന്റെ കൂടെ കാറ് കഴുകാന്‍ പോയതായിരുന്നു കുട്ടികള്‍. കാര്‍ കഴുകിയ ശേഷംമൂന്നുപേരും കൂടി കടവില്‍ കുളിക്കാന്‍ ഇറങ്ങുകയും അടിയൊഴുക്കില്‍ മുങ്ങിത്താഴുകയുമായിരുന്നു. തിരൂര്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്് ഇന്നു പുലര്‍ച്ചെ ആരംഭിച്ച തെരച്ചിലിനിടയിലാണ് മൃതദേഹങ്ങള്‍ കണെ്ടത്തിയത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നു വൈകുന്നേരത്തോടെ ചെമ്പ്ര ജുമാമസ്ജിദ് പള്ളിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കും.