തമന്ന നാടൻ വേഷത്തിലെത്തുന്നു

single-img
4 August 2014

images (3)തെന്നിന്ത്യൻ നടി തമന്ന നാടൻ വേഷത്തിലെത്തുന്നു. ശ്രീനു വയ്‌റ്റില സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് തമന്ന പുതിയ റോളിൽ എത്തുന്നത് . മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ . അഗഡു എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് തമന്നയ്ക്ക് എന്നാണ് നേരത്തെ പറഞ്ഞു കേട്ടിരുന്നത്.

 
ആക്ഷൻ സിനിമയാണിത്. ഇതാദ്യമായാണ് തമന്ന മഹേഷ് ബാബുവിന്റെ നായികയാവുന്നത്. ഗ്രാമത്തിലെ ഒരു കടയുടെ ഉടമസ്ഥയുടെ വേഷത്തിലാണ് തമന്ന എത്തുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗും പൂർത്തിയായി കഴിഞ്ഞു.ക്ളൈമാക്സ് രംഗങ്ങൾ ഹൈദരാബാദിലാണ് ഷൂട്ട് ചെയ്യുക.