പറഞ്ഞവാക്ക് സുരേഷ്‌ഗോപി പാലിച്ചു; കടയ്ക്കാവൂര്‍ സ്വദേശി ശോഭയ്ക്ക് സുരേഷ്‌ഗോപി വാഗ്ദാനം ചെയ്ത രണ്ടുപവന്‍ സ്വര്‍ണ്ണം നല്‍കി

single-img
4 August 2014

Sureshഒരു സ്വകാര്യ ചാനല്‍ ഷോയ്ക്കിടയിലായിരുന്നു ശോഭയോട് സുരേഷ്‌ഗോപിയുടെ ചോദ്യം: സമ്മാനമായി കിട്ടിയ തുക എന്തു ചെയ്യാനാണ് തീരുമാനം? തന്റെ രണ്ടു പെണ്‍മക്കള്‍ക്ക് സ്വര്‍ണ്ണം വാങ്ങാനാണ് തന്റെ തീരുമാനമെന്ന് ശോഭ പറഞ്ഞപ്പോള്‍ സുരേഷ്‌ഗോപി തടഞ്ഞു. മക്കള്‍ക്കുള്ള സ്വര്‍ണ്ണം താന്‍ വാങ്ങിത്തരാമെന്നു പറഞ്ഞ താരം തന്റെ വാഗ്ദാനം നിറവേറ്റി.

കഴിഞ്ഞദിവസം സുരേഷ്‌ഗോപിയുടെ വീട്ടിലേക്ക് ശോഭയേയും കുടുംബത്തേയും ക്ഷണിച്ച് മക്കള്‍ക്കായി സുരേഷ്‌ഗോപിയുടെ പത്‌നി രാധിക ഭര്‍ത്താവിന്റെ സാന്നിദ്ധ്യത്തില്‍ രണ്ടുപവന്റെ സ്വര്‍ണ്ണം ശോഭയ്ക്ക് കൈമാറി. ശോഭയുടെ ഭര്‍ത്താവ് സുനില്‍കുമാറും മക്കളും ശോഭയുടെ ചേച്ചി ശശികലയും സദസ്സിന് സാക്ഷിയായി.

കയര്‍സൊസൈറ്റിയില്‍ സെക്രട്ടറിയായാണ് ശോഭ ജോലിനോക്കുന്നത്. ഭര്‍ത്താവ് സുനില്‍കുമാര്‍ ഡ്രൈവറും. ചൈനയില്‍ എം.ബി.ബി.എസിന് പഠിക്കുന്ന ശ്രീലക്ഷ്മി മൂത്തമകളും പത്താം ക്ലാസില്‍ പഠിക്കുന്ന ദേവി ഇളയമകളുമാണ്.