പാര്‍ട്ടിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നാല്‍ നടപടി: സുധീരന്‍

single-img
4 August 2014

1389273219_sudheeranബൂത്തു തലം മുതല്‍ ഡിസിസി വരെയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ടു ഗ്രൂപ്പു യോഗങ്ങള്‍ ചേര്‍ന്നാല്‍ നടപടിയെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. പാര്‍ട്ടി പുനഃസംഘടനയുടെ ഭാഗമായി വിഭാഗീയത ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്കു സുധീരന്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി പുനഃസംഘടനയുടെ ഭാഗമായി ഗ്രൂപ്പ് യോഗം ചേര്‍ന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കെപിസിസി ഇടപെട്ടു കര്‍ശന നടപടി സ്വീകരി ക്കും. പാര്‍ട്ടി പുനഃസംഘടന ഗ്രൂപ്പുകള്‍ക്ക് അതീതമായി നടത്തി കഴിവും അര്‍ഹതയുമുള്ള പ്രവര്‍ത്തകരെ അതാതു സ്ഥാനങ്ങളില്‍ കൊണ്ടു വരാനാണു പാര്‍ട്ടി ശ്രമം. മാത്രമല്ല മുന്‍ കാലങ്ങളിലേതുപോലെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്ക്കല്‍ ഉണ്ടാകരുതെന്നും നിര്‍ദ്ദേശമുണ്ട്.