ആമിർ ഖാന്റെ ‘പികെ’യുടെ പോസ്റ്ററും മോഷണം?

single-img
4 August 2014

amirpkഅടുത്തിടെ ഇറങ്ങിയ ആമിർ ഖാൻ നയകനാവുന്ന ചിത്രമായ ‘പികെ’യുടെ പോസ്റ്റർ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. നേരത്തെ തന്നെ ഈ പോസ്റ്ററിനെ ചുറ്റിപറ്റി ഏറെ വിവാദങ്ങളും പുകയുന്നുണ്ടായിരുന്നു. ഇപ്പോൾ മറ്റൊരു വിവാദത്തിലാണ് പോസ്റ്ററും ആമിറും ചെന്ന് പെട്ടിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് പോസ്റ്ററിന്റെ പിതൃത്വത്തെ ചൊല്ലിയാണ്. ആമിറിന്റെ പോസ്റ്റർ മോഷണമാണെന്നതാണ് പുതിയ കണ്ടെത്തൽ. 70 കളിൽ പുറത്തിറങ്ങിയ പോർച്ചുഗീസ് ആൽബത്തിന് വേണ്ടി ക്വിം ബരീറോസ് ഇത് പോലെ നഗ്നായി പ്രത്യക്ഷപ്പെട്ടിരുന്നു. ആമിറിന്റെ മുൻപുള്ള ചിത്രത്തിന്റെ പോസ്റ്ററുകൾ പലതും ഹോളീവുഡിൽ നിന്നും മോഷണമ(പ്രചോദനം)യിരുന്നു. ഇതോട് കൂടി ‘പികെ’യുടെ പോസ്റ്ററും ആ ഗണത്തിൽ പെടും. രജ്കുമാർ ഹിരാണി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തീയറ്ററുകളിലെത്തും