വിലക്കയറ്റം എന്ന വിഷയം ഏറ്റെടുത്ത് തിരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം ജനങ്ങൾക്ക് സമ്മാനിച്ചത് വിലക്കയറ്റം മാത്രം : അരവിന്ദ് കേജ്‌രിവാൾ

single-img
4 August 2014

images (1)വിലക്കയറ്റം എന്ന വിഷയം ഏറ്റെടുത്ത് തിരഞ്ഞെടുപ്പിനെ നേരിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം ജനങ്ങൾക്ക് സമ്മാനിച്ചത് വിലക്കയറ്റം മാത്രമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ .

 
വിലക്കയറ്റം തടയുന്നതിന് വേണ്ട ഒരു നടപടിയും മോദിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നും ജനങ്ങൾ അത് കാരണം പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ബി.ജെ.പി ഭയക്കുന്നത് വിലക്കയറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ തടയാനാകാത്തത് മൂലമാണ്.

 
ഇപ്പോൾ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സ്ഥിതിയായിരിക്കും ബി.ജെ.പിക്കെന്നും കേജ്‌രിവാൾ പറഞ്ഞു.

 

ആം ആദ്മി സർക്കാരിന്റെ 49 ദിവസത്തെ ഭരണം തിരിച്ചുവരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് തടയാനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നത്.

 
എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ ആം ആദ്മി പാർട്ടി കേവല ഭൂരിപക്ഷത്തിന് വിജയിക്കും. തിരഞ്ഞെടുപ്പ് നീണ്ടാൽ എല്ലാ സീറ്റുകളും ആം ആദ്മി പാർട്ടി തൂത്തുവാരുന്ന സ്ഥിതിയുണ്ടാകുമെന്നും കേജ്‌രിവാൾ ഓർമ്മിപ്പിച്ചു.

 
ഡൽഹിയിൽ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നടത്തിയ ബഹുജന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.