ട്രെയിനുകളിൽ മോശം ഭക്ഷണം നല്‍കിയതിനെ തുടര്‍ന്ന് ഐആര്‍സിടിസി ഉള്‍പ്പെടെ ഒമ്പത് കാറ്ററിങ്ങ് സര്‍വീസുകള്‍ക്ക് 11.50 ലക്ഷം രൂപ പിഴയിട്ടു

single-img
4 August 2014

rail_genericഇന്ത്യൻ റെയിൽവേയിൽ സമഗ്രമായ അഴിച്ച് പണിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. അതിന്റെ ആദ്യ പടിയെന്നോണം ട്രെയിനുകളിൽ നല്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധനയിൽ യാത്രക്കാര്‍ക്ക് മോശം ഭക്ഷണം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐആര്‍സിടിസി ഉള്‍പ്പെടെ ഒമ്പത് കാറ്ററിങ്ങ് സര്‍വീസുകള്‍ക്ക് റെയില്‍വേ 11.50 ലക്ഷം രൂപ പിഴയിട്ടു.

‘യാത്രക്കാർക്ക് നൽകുന്ന ഭക്ഷണം പരിശോധിച്ചപ്പോൾ ചില ട്രെയിനുകളിൽ നൽകി വരുന്ന ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലാത്തത് കൊണ്ട് കാറ്ററിംഗ് സർവ്വീസുകാരിൽ നിന്നും പിഴ ഈടാക്കിയതായി’ , റെയിൽവെ മന്ത്രാലയ വക്താവ് അറിയിച്ചു. കൂടാതെ ആര്‍കെ അസോസിയേറ്റ്‌സ്, സത്യം, ബ്രിന്ദാവന്‍ ഫുഡ് പ്രൊഡക്ട്‌സ് തുടങ്ങിയ സ്വകാര്യ കാറ്ററിംഗ് സര്‍വീസുകാരും ഇതിൽപെടും.

ജൂലൈ 23ന് കൊല്‍ക്കത്ത രാജഥാനി ട്രെയിനില്‍ ഐആര്‍സിടിസി വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയത് കൊണ്ട് ഐആര്‍സിടിസിക്ക് ഒരു ലക്ഷം രൂപ പിഴയിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷണസാധനങ്ങൾ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വെച്ചതിന് 50,000 മുതൽ 1 ലക്ഷംവരെ പിഴും ചില കാറ്ററിംഗ് സര്‍വീസുകാർക്ക് അവരുടെ ലൈസൻസ് നഷ്ടമാകുകയും ചെയ്തു.

റെയിൽവെയിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ഇനിമുതൽ ട്രെയിനുകളിൽ നിന്നും പ്രീകുക്ക്ടായ ഭക്ഷണങ്ങൾ നടപടികൾ ആരംഭിച്ചതായി റെയിൽവെ മന്ത്രാലയം അറിയിച്ചു.

ഇത് പരീക്ഷണത്തിന്റെ ഭാഗമായി രജധാനി, ജനശതാബ്ദി തുടങ്ങിയ ട്രെയ്നുകളിൽ നൽകും. വിജയിക്കുകയാണെങ്കിൽ മറ്റുള്ള ട്രെയിനുകളിലും നടപ്പാക്കും. പ്രീകുക്ക്ടായ ഭക്ഷണങ്ങൾ അവശ്യത്തിന് അനുസരിച്ച് മൈക്രോവേവിൽ വെച്ച് വേവിച്ച് ചൂടോടെ ഉപയോഗിക്കാൻ സാധിക്കും.