സിവിൽ സർവീസ് :അഭിരുചി പരീക്ഷയ്ക്ക് ഇംഗ്ലീഷ് മാര്‍ക്ക് പരിഗണിക്കില്ലെന്ന് കേന്ദ്ര സർക്കാർ

single-img
4 August 2014

download (7)സിവിൽ സർവീസിനുള്ള അഭിരുചി പരീക്ഷയ്ക്ക് ഇംഗ്ലീഷ് മാര്‍ക്ക്  പരിഗണിക്കില്ലെന്ന് കേന്ദ്ര സർക്കാർ. പാർലമെന്റിൽ ആണ് ഇകാര്യം സർക്കാർ വ്യക്തമാക്കിയത് . 2011ല്‍ പരീക്ഷ എഴുതിയവർക്ക് 2015ൽ ഒരവസരം കൂടി നൽകുമെന്ന് കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

 
ഇതു സംബന്ധിച്ച അന്തിമ തീരുമാനം നേപ്പാളില്‍ നിന്നും ഇന്ന് തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വൈകിട്ട് ചേരുന്ന യോഗത്തിൽ ഉണ്ടാവും.

 

ഇംഗ്ലീഷിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വഴി പരീക്ഷകളില്‍ മുന്നിലെത്താന്‍ കഴിയുന്നില്ലെന്ന് പ്രാദേശിക നിലവാരത്തില്‍ പഠിച്ച ഉദ്യോഗാർത്ഥികളില്‍ നിന്ന് വിമർശനം നേരത്തെ ഉയര്‍ന്നിരുന്നു.

 
അതേസമയം ഈ വിഷയത്തിൽ സർക്കാർ തികഞ്ഞ ഗൗരവത്തോടെയാണ് കാര്യങ്ങളെ സമീപിച്ചിരിക്കുന്നത് എന്നും എല്ലാ വിഭാഗം ഉദ്യോഗാർത്ഥികളുടെയും ആശങ്ക കേന്ദ്ര സർക്കാർ പരിഗണിച്ചു കൊണ്ടാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും സിംഗ് വിശദീകരിച്ചു.