ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതികളായ ബിന്ധ്യ തോമസിനെയും റുക്സാനയെയും റിമാൻഡ് ചെയ്തു

single-img
4 August 2014

blackmail-caseബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതികളായ ബിന്ധ്യ തോമസിനെയും റുക്സാനയെയും നെടുമങ്ങാട് സബ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കനത്ത സുരക്ഷയിലാണ് പ്രതികളെ നെടുമങ്ങാട് കോടതിയിൽ എത്തിച്ചത്.

 
പ്രതികളെ ഹാജരാക്കുന്നതറിഞ്ഞ് കോടതി പരിസരത്ത് നിരവധി പേർ തടിച്ചു കൂടിയിരുന്നു. കോടതിയിൽ ഹാജരാക്കവെ കേസിലെ ഒന്നാം പ്രതി റുക്സാന തല കറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്. ഇരുവരെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു.