കോമണ്‍വെല്‍ത്ത് ഗെയിംസ് കൊടിയിറങ്ങി; ഇന്ത്യക്ക് അഞ്ചാം സ്ഥാനം

single-img
4 August 2014

commonwealth-games-glasgow-2014-flag-and-logoഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരശ്ശീല വീണു. 58 സ്വര്‍ണ്ണമുള്‍പ്പെടെ 174 മെഡലുകളുമായി ഇംഗ്ലണ്ട് മെഡല്‍പട്ടികയില്‍ ഒന്നാമതെത്തി. 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ 64 മെഡലുകളുമായി ഇന്ത്യക്ക് ഇക്കുറി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ പ്രാവശ്യത്തെ  ഗെയിംസില്‍ രണ്ടാംസ്ഥാനത്തായിരുന്ന ഇന്ത്യ. ഓസ്‌ട്രേലിയ രണ്ടാമതായപ്പോള്‍, ആതിഥേയരായ സ്‌കോട്‌ലന്റ് മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

ഗെയിംസിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ ബാഡ്മിന്റണ്‍ താരം പി കശ്യപ് നേടിയ സ്വര്‍ണമാണ് ഇന്ത്യയെ അഞ്ചാം സ്ഥാനത്തെത്തിച്ചത്.

1982ന് ശേഷം ആദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ജ്വാല ഗുട്ട അശ്വിനി പൊന്നപ്പ സഖ്യത്തിനായിരുന്നു വെള്ളി. സാംസ്‌കാരിക പരിപാടികളോടെയാണ് ഗെയിംസിന് സമാപനമായത്.