1,09,318 പേരെ സാക്ഷി നിർത്തി ചാമ്പ്യന്‍സ് ട്രോഫിയിൽ റയല്‍ മാഡ്രിഡിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോല്‍പിച്ചു

single-img
4 August 2014

real-madrid-manchesterന്യൂയോര്‍ക്ക്: ഇന്‍റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍, യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫൈനലിലത്തെി(3-1). അമേരിക്കന്‍ ഫുട്ബാള്‍ ചരിത്രത്തില്‍തന്നെ പുതു റെക്കോഡ് സൃഷ്ടിച്ച് ഒഴുകിയത്തെിയ കാണികളായിരുന്നു മത്സരത്തിന്‍െറ ഹൈലൈറ്റ്, 1,09,318 പേര്‍ സാക്ഷ്യംവഹിച്ച മത്സരത്തിലാണ്  ഇംഗ്ലീഷ് ക്ലബ്ബ് തുടര്‍ച്ചയായ നാലാംജയം ആഘോഷിച്ചത്.

മാഞ്ചസ്റ്ററിനുവേണ്ടി ആഷ്ലി യങ്ങിന്‍െറ ഇരട്ടഗോൾ നേടി കൂടാതെ ജാവിയര്‍ ഹെര്‍ണാണ്ടസും വിജയികള്‍ക്കുവേണ്ടി സ്‌കോര്‍ ചെയ്തു.  റയലിന്റെ ഗോള്‍ പെനാല്‍ട്ടിയിലൂടെ ഗാരെത് ബെയ്ല്‍ സ്വന്തമാക്കി.
livebManchester United v Real Madrid21-ാം മിനിറ്റില്‍ ഗോള്‍ നേടിയ യുങ് മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചു. തിരിച്ചടിച്ച റയൽ ആറ് മിനിറ്റിനുള്ളില്‍ ബെയ്ല്‍ നേടിയ പെനാല്‍ട്ടി ഗോളിലൂടെ ഒപ്പമെത്തി.  37-ാം മിനിറ്റില്‍ യുങ് രണ്ടാമത്തെ ഗോളിലൂടെ തിരിച്ചടിച്ചു. ഇതോടെ ഇംഗ്ലീഷ് ക്ലബ്ബ് ആദ്യ പകുതിയില്‍ 2-1 ന് മുന്നിലെത്തി.
കളി തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ഹെര്‍ണാണ്ടസ് മൂന്നാം ഗോളും കരസ്ഥമാക്കി മാഞ്ചസ്റ്ററിന്റെ വിജയമുറപ്പിച്ചു. 1984 ഒളിമ്പിക്സ് ഫൈനലില്‍ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ കളി കണ്ട 1,01,799 പേരായിരുന്നു മുന്‍ അമേരിക്കന്‍ റെക്കോഡ്. അന്ന് ഫൈനലില്‍ ഫ്രാന്‍സ് 2-0 ന് ബ്രസീലിനെ കീഴടക്കിയിരുന്നു.