ഹൈക്കോടതി ജഡ്ജിന്റെ പീഡനം;വനിത ജഡ്ജി രാജിവെച്ചു;വനിത ജഡ്ജി ഐറ്റം ഡാൻസ് ചെയ്യണമെന്നാവശ്യപ്പെട്ടയിരുന്നു പീഡനം

single-img
4 August 2014

GTY_judge_striking_gavel_jt_130905_16x9_992മധ്യപ്രദേശില്‍ ഹൈക്കോടതി സിറ്റിങ്ങ് ജഡ്ജിയുടെ ലൈംഗിക ചുവയോടെയുള്ള പീഡനങ്ങളെ തുടര്‍ന്ന് വനിത അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് രാജിവെച്ചു.ഹൈക്കോടതി ജഡ്ജിയുടെ വീട്ടിലെ ഒരു പരിപാടിക്ക് വനിത ജഡ്ജി ഒരു ഐറ്റം സോങ്ങ്സിനു നൃത്തം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു,എന്നാൽ വനിതാ ജഡ്ജി ഇതിനു വഴങ്ങിയില്ല തുടർന്നായിരുന്നു ജഡ്ജി വക നിരന്തര പീഡനം

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ, സുപ്രീ കോടതി ജഡ്ജിമാരായ എച്ച്.എല്‍ ദത്തു, ടി.എസ് താക്കൂര്‍, അനില്‍ ആര്‍ ദാവെ, ദീപക് മിശ്ര, അരുണ്‍ മിശ്ര എന്നിവര്‍ക്കും മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്കും ജഡ്ജി പരാതി നല്‍കി.

ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരായ വിശാഖ കമ്മിറ്റിയുടെ ജില്ലാ അധ്യക്ഷയായി 2013ല്‍ നിയമിതയായ ഗ്വാളിയോര്‍ അഡീഷനല്‍ ജില്ലാ ജഡ്ജിക്കാണ് ഹൈക്കോടതി ജഡ്ജി വക ദുരനുഭവം ഉണ്ടായത്.

ജഡ്ജിയുടെ ബംഗ്ലാവില്‍ തനിച്ചു ചെല്ലാന്‍ പലതവണ ആവശ്യപ്പെടുകയും ബംഗ്ലാവില്‍വെച്ച് ഐറ്റം ഡാന്‍സ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്

ജോലിയില്‍ പിഴവു വരുത്തുന്നെന്ന് പറഞ്ഞ് നിരന്തരമായി ഉപദ്രവിക്കാന്‍ ശ്രമം നടന്നു. ഒരു പരാതിക്കും ഇട നല്‍കാത്ത വിധം അധികസമയം ജോലി ചെയ്തതോടെ അതു പൊളിഞ്ഞു. പീഡനം വര്‍ധിച്ചതോടെ ഭര്‍ത്താവുമൊന്നിച്ച് ജഡ്ജിയെ പോയി കണ്ടു. ഭര്‍ത്താവിനൊപ്പം ചെന്നതില്‍ കുപിതനായ ജഡ്ജി വീണ്ടും ഉപദ്രവം തുടര്‍ന്നു.

കഴിഞ്ഞ മാസം എട്ടാം തീയതി സ്ഥലം മാറ്റ ഉത്തരവ് കിട്ടി. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ പഠനത്തെ ബാധിക്കുന്നതിനാല്‍, അക്കാദമിക് വര്‍ഷം കഴിയും വരെ എട്ടു മാസത്തേക്ക് സ്ഥലം മാറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അപേക്ഷ നിരസിച്ചു.തന്റെ ഔദ്യോഗിക ജീവിതം നശിപ്പിക്കുമെന്നും ജഡ്ജ് പറഞ്ഞെന്ന് പരാതിയിൽ പരയുന്നു

ഈ കേസിൽ പരാതി പറയാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനുവദിച്ചില്ലെന്നും വനിത അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പരാതിയിൽ പറയുന്നുണ്ട്

ഇക്കാര്യത്തിൽ വിശദമായി അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആർ.എം ലോധ വ്യക്തമാക്കി