ബംഗ്ലാദേശില്‍ 200 യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി

single-img
4 August 2014

boat-banglaധാക്ക: ബംഗ്ലാദേശില്‍  200 യാത്രക്കാരുമായി പോയ ബോട്ട് പത്മ നദിയില്‍ മുങ്ങി. ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മുന്‍ഷിഗഞ്ച് ജില്ലയില്‍ ഇന്നു പുലര്‍ച്ചെയോടെയാണ് സംഭവം . പിനാക് 6 എന്ന ബോട്ടാണ് മുങ്ങിയത്.2 പേര്‍ മരിച്ചതായി സ്ഥിരിച്ചു . 30 ഓളം പേരെ കാണാതായിട്ടുമുണ്ട്.

ഉൾകൊള്ളാവുന്നതിലും അധികം  യാത്രക്കരുമായി സഞ്ചരിച്ചതാണ് അപകടത്തിന് കാരണമായതെന്നും 50 ഓളം യാത്രക്കാരെ രക്ഷപെടുത്തിയതായും ലോക്കല്‍ പോലീസ് ചീഫായ തൗഫാസ്സല്‍ ഹുസ്സൈന്‍ അറിയിച്ചു.മരണ സംഖ്യ  ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതായിയും പോലീസ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.