ട്രെയിനില്‍ വിതരണം ചെയ്‌ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ റെയില്‍വെ കേറ്ററിംഗ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‌ ഒരു ലക്ഷം രൂപ പിഴ

single-img
3 August 2014

download (3)ട്രെയിനില്‍ വിതരണം ചെയ്‌ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ റെയില്‍വെ കേറ്ററിംഗ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‌ ഒരു ലക്ഷം രൂപ പിഴ. ഐആര്‍സിടിസിക്ക്‌ പുറമെ റെയില്‍വെയില്‍ ഭക്ഷണ വിതരണ കരാറുള്ള 4 കേറ്ററിംഗ്‌ സ്‌ഥാപനങ്ങള്‍ക്ക്‌ കൂടി റെയില്‍വെ പിഴയടിച്ചു. ആര്‍.കെ അസോസിയേറ്റ്‌സ്, സണ്‍ഷൈന്‍ കേറ്ററേഴ്‌സ്, ബ്രിന്ദാവന്‍ ഫുഡ്‌ പ്രോഡക്‌റ്റ്സ്‌ എന്നീ കേറ്ററിങ്‌ സ്‌ഥാപനങ്ങള്‍ക്കാണ്‌ റെയില്‍വെ പിഴയടിച്ചത്‌.

 
കൊല്‍ക്കത്ത രാജധാനി എക്‌സ്പ്രസില്‍ വിതരണം ചെയ്‌ത ഭക്ഷണത്തിലാണ്‌ പാറ്റയെ കണ്ടെത്തിയത്‌. ശിവ്‌ഗംഗ എക്‌സ്പ്രസ്‌, നേത്രാവതി എക്‌സ്പ്രസ്‌, പഞ്ചാബ്‌ മെയില്‍ ഹൗറ അമൃത്സര്‍ മെയില്‍, ഛണ്ഡിഗണ്ട്‌ ശതാബ്‌ദി എക്‌സ്പ്രസ്‌ തുടങ്ങിയ ട്രെയിനുകളില്‍ നിന്നാണ്‌ പഴകിയ ഭക്ഷണം പിടിച്ചത്‌. 50,000 രൂപ മൂതല്‍ ഒരു ലക്ഷം രൂപ വരെയാണ്‌ വിവിധ കേറ്ററിംഗ്‌ സ്‌ഥാപനങ്ങള്‍ക്ക്‌ പിഴയടിച്ചത്‌.