ബുദ്ധിമാന്ദ്യമുള്ള 23കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

single-img
3 August 2014

253086-rape3മൂന്നു മാസം മുമ്പ് വിവാഹിതയായ ബുദ്ധിമാന്ദ്യമുള്ള 23കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദിനെ പറവൂർ സർക്കിൾ ഇൻസ്പെക്ടർ ടി.ബി.വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.

 

വിവാഹത്തിനു മുമ്പ് മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ഇയാൾ, വിവാഹിതയായ ശേഷവും യുവതിയുമായി നിരന്തരം ഫോണിൽ വിളിച്ചിരുന്നു. എറണാകുളം ചിറ്റൂർ സ്വദേശിയായ യുവതിയെ വരാപ്പുഴയിൽ ആണ് വിവാഹം കഴിച്ചത്.

 

കഴിഞ്ഞ 18 ന് ഭർതൃവീട്ടിൽ നിന്ന് യുവതിയെ കാണാതായി. ബന്ധുക്കളുടെ പരാതിയിൽ മൊബൈയിൽ ലോക്കേഷനിലൂടെ യുവതി കണ്ണൂരിലുണ്ടെന്ന് മനസിലാക്കി. പിന്നീട് മൊബൈൽ ഓഫ് ചെയ്തതിനാൽ എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് യുവതിയുടെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് മുഹമ്മദിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

 

 

രണ്ട് ദിവസത്തെ അന്വേഷണത്തിനു ശേഷമാണ് കണ്ണൂരിലെ ലോഡ്ജിൽ നിന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. രണ്ടാഴ്ച്ച വിവിധ ലോഡ്ജുകളിൽ താമസിപ്പിച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മരക്കച്ചവടക്കാരനായ മുഹമ്മദിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.