ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ജന്തര്‍മന്തറില്‍ പ്രക്ഷോഭം തുടങ്ങി

single-img
3 August 2014

download (2)ഡല്‍ഹിയില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ജന്തര്‍മന്തറില്‍ പ്രക്ഷോഭം തുടങ്ങി. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ് ആം ആദ്മി പാർട്ടി  പ്രക്ഷോഭം നടത്തിയത് . നിരവധി പ്രവര്‍ത്തകര്‍ ജന്തര്‍മന്തറില്‍ എത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് പ്രക്ഷോഭത്തോടെ തുടക്കം കുറിക്കുന്നത്.