മുഖ്യമന്ത്രിക്കെതിരെ സംസാരിച്ച ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

single-img
2 August 2014

download (29)മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സംസാരിച്ച ചലച്ചിത്രതാരം സുരേഷ് ഗോപിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ശാസ്തമംഗലത്തുള്ള വീട്ടിലേക്കാണ് വൈകിട്ട് ഏഴിന് പ്രതിഷേധപ്രകടനം അരങ്ങേറിയത്. പ്രവര്‍ത്തകര്‍ കോലവും കത്തിച്ചു.

 

ആറന്മുള വിമാനാത്താവള വിഷയത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. പ്രകൃതി സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി മറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത് സുരേഷ് ഗോപി പറഞ്ഞു .

 

മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വായിച്ച് വിവരമില്ലെങ്കില്‍ അദ്ദേഹം വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.