വിഎസിന് സാന്റിയാഗോ മാര്‍ട്ടിന്റെ വക്കീല്‍ നോട്ടീസ്

single-img
2 August 2014

Achuthanandan_jpg_1241752fപ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ സാന്റിയാഗോ മാര്‍ട്ടിന്റെ വക്കീല്‍ നോട്ടീസ്. നാഗാലാന്‍ഡ് ലോട്ടറി വ്യാപാരി സാന്റിയാഗോ മാര്‍ട്ടിന്റെ വക്കീല്‍ പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. 2011ല്‍ മുഖ്യമന്ത്രിയായിരിക്കെ വിഎസ് നടത്തിയ പത്രസമ്മേളനത്തില്‍ തനിക്കെതിരെ മാനഹാനിയുണ്ടാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയെന്നും ഇവ ഏഴുദിവസത്തിനകം പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് നോട്ടീസിലെ ആവശ്യം.