പണം വേണ്ട; തക്കാളി മതി: മോഷ്ടാക്കള്‍ പണപ്പെട്ടിയില്‍ തൊടാതെ തക്കാളിയുമായി കടന്നു

single-img
2 August 2014

Tomattoജയ്പൂരിനടുത്ത് ദൗസയില്‍ രാത്രി വിചിത്രമായ ഒരു മോഷണം നടന്നു. ഒരു സംഘം മോഷ്ടാക്കള്‍ പച്ചക്കറി കടകളില്‍ കടകളില്‍ മോഷണം നടത്തി. എന്നാല്‍ കടകളില്‍ സൂക്ഷിച്ചിരുന്ന പണമായിരുന്നില്ല അവര്‍ മോഷ്ടിച്ചത്. പകരം തക്കാളിയായിരുന്നു.

മോഷ്ടിക്കാന്‍ കയറിയ കടകളില്‍ നിന്നുമായി 75 കിലോഗ്രാം തക്കാളിയുമായാണ് ഇവര്‍ രക്ഷപ്പെട്ടത്. ഒരു കടയില്‍ നിന്നും ഒരു രൂപപോലും ഇവര്‍ മോഷ്ടിച്ചിട്ടില്ല എന്നാണ് പിറ്റേദിവസം കടയുടമകള്‍ വെളിപ്പെടുത്തിയത്. പണം മോഷ്ടിച്ചില്ല എങ്കിലും എങ്കിലും തക്കാളിക്കൊപ്പം ഇലക്‌ട്രോണിക് ത്രാസുകളും മോഷ്ടാക്കള്‍ കടത്തിക്കൊണ്ടു പോയതായി വ്യാപാരികള്‍ പറഞ്ഞു.

കൊത്‌വാലി പോലീസ് സ്‌റ്റേഷന്റെ പരിധിയിലാണ് മോഷണ പരമ്പര അരങ്ങേറിയത്. കടയുടമകള്‍ കിലോഗ്രാമിന് 70 രൂപ നിരക്കില്‍ നാസിക്കില്‍ നിന്ന് വാങ്ങിയ തക്കാളിയാണ് മോഷ്ടിക്കപ്പെട്ടത്. പലയിടങ്ങളിലും നൂറുരൂപയ്ക്കു മുകളിലാണ് തക്കാളിയുടെ ചില്ലറ വില്‍പ്പന.