സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു,മലയോര മേഖല മണ്ണിടിച്ചിൽ ഭീതിയിൽ

single-img
2 August 2014

download (23)സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതേ തുടർന്ന് തീരദേശ മേഖലയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെളളത്തിനടിയിലായി. രണ്ടു ദിവസം കൂടി കനത്തമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 
സംസ്ഥാനത്തു മഴക്കെടുതിയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍ഗോഡ് രണ്ടു പേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി. ഇടുക്കിയിലും കനത്തമഴ തുടരുകയാണ്. മലങ്കര അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. മൂവാറ്റുപുഴയാറിന്റെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 
തൃശൂരില്‍ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. വടക്കന്‍ കേരളത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.