സാമ്പത്തിക പ്രതിസന്ധിയും ഹരിതട്രൈബ്യൂണലും കാരണം മരാമത്ത് ജോലികള്‍ മുടങ്ങിയെന്ന് മന്ത്രി

single-img
2 August 2014

16TH_IBRAHIMN_659595eകടുത്ത സാമ്പത്തിക പ്രതിസന്ധിയും ഹരിതട്രിബ്യൂണല്‍ ഇടപെടലും മൂലം സംസ്ഥാനത്തെ മരാമത്ത് ജോലികള്‍ നിലച്ചതായി മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. നിര്‍മാണ പ്രവൃത്തികള്‍ നടന്നുവന്നിരുന്ന വിവിധ പദ്ധതികള്‍ കരാറുകാര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 6000 കോടി രൂപയോളം ചെലവില്‍ നടപ്പാക്കിവന്നിരുന്ന പദ്ധതികളാണ് ഇപ്പോള്‍ നിശ്ചലമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റോഡഌനിര്‍മ്മാണ രംഗം കടുത്ത പ്രതിസന്ധിയിലാണെന്നും കുഴിയടയ്ക്കാനുള്ള അസംസ്‌കൃത വസ്തുവായ മെറ്റല്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണുള്ളതെന്നും കരാറുകാര്‍ക്ക് ആയിരത്തി എഴു നൂറ് കോടി രൂപയോളം കുടിശിക നല്‍കാനുണെ്ടന്നും അദ്ദേഹം സൂചിപ്പിച്ചു.

ഹരിത ട്രിബ്യൂണലിന്റെ പുതിയ നിര്‍ദ്ദേശങ്ങളും ഇന്നത്തെ നിശ്ചലാവസ്ഥയ്ക്ക് കാരണമായിട്ടുശണ്ടന്നും അദ്ദേഹം പറഞ്ഞു. ഹരിത ട്രിബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്തെ പാറമടകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതിനാല്‍ മഴമൂലം കേടായ റോഡുകളിലെ അറ്റകുറ്റപ്പണി ചെയ്യാന്‍ പോലും കഴിയുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.