പലസ്തീന്‍ അംബാസഡര്‍ ഇന്ന് മലപ്പുറത്ത്

single-img
2 August 2014

1280px-Flag_of_Palestine.svgഇസ്രയേലും പാലസ്തീനും തമ്മിലുള്ള സംഘര്‍ഷം മുറകി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ ആദില്‍ ശബാന്‍ ഹസന്‍ സാദിഖ് ഇന്ന് മലപ്പുറത്തെത്തും. മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന പാണക്കാട് സെയ്ദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍ അനുസ്മരണത്തിന്റെ മുഖ്യാതിഥിയായാണ് അദ്ദേഹം എത്തുന്നത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ. അഹമ്മദ് ഉള്‍പ്പടെ പ്രമുഖ മുസ്ലീം ലീഗ് നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുക്കും.