മഹാത്മാ ഗാന്ധിയെ അവഹേളിച്ച അരുന്ധതി റോയിയുടെ പ്രസ്താവന അപലപനീയമാണെന്ന് ആഭ്യന്തര മന്ത്രി

single-img
2 August 2014

download (24)രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ച എഴുത്തുകാരി അരുന്ധതി റോയിയുടെ പ്രസ്താവന അപലപനീയമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . മഹാത്മാഗാന്ധിയെ കുറിച്ച് അരുന്ധതി അത്തരമൊരു പരാമർശം നടത്തരുതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
അരുന്ധതി മാപ്പു പറയണമെന്നും ആഭ്യന്തര മന്ത്രി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. അരുന്ധതിക്കെതിരായ പരാതി ലഭിച്ചിട്ടുണ്ട് എന്നും കൂടുതൽ അന്വേഷണത്തിനായി പരാതി ഡി.ജി.പിക്ക് കൈമാറിയതായും ചെന്നിത്തല അറിയിച്ചു.