കോമണ്‍വെല്‍ത്ത് ഗെയിംസ്:പുരുഷവിഭാഗം ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

single-img
2 August 2014

BRITAIN_COMMONWEAL_2036520fകോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷവിഭാഗം ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍ . സെമിയില്‍ ന്യൂസിലാന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം ഉജ്ജ്വലമായി തിരിച്ചടിച്ച ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി രൂപിന്ദര്‍സിംഗ്, രമണ്‍ദീപ് സിംഗ്, ആകാശ് സിംഗ് എന്നിവരാണ് ഗോളുകള്‍ നേടിയത്. സൈമണ്‍ ചില്‍ഡ്, നിക്ക് ഹെയ്ഗ് എന്നിവരാണ് ന്യൂസിലാന്‍ഡിന്റെ ഗോളുകള്‍ നേടിയത്. ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.