ബ്ലാക്ക്‌മെയില്‍ കേസിലെ മുഖ്യപ്രതികളായ റുക്‌സാനയും ബിന്ധ്യയും കീഴടങ്ങി

single-img
2 August 2014

blackmail-caseബ്ലാക്ക്‌മെയില്‍ കേസിലെ മുഖ്യപ്രതികളായ റുക്‌സാനയും ബിന്ധ്യയും കീഴടങ്ങി. കൊച്ചി റെയ്ഞ്ച് ഐജിയുടെ ഓഫീസിലാണ് രാത്രി ഒമ്പതിന് ഇരുവരും കീഴടങ്ങിയത്. കുറച്ചുദിവസമായി ഇവര്‍ ഒളിവിലായിരുന്നു. ഇരുവര്‍ക്കുമെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അഭിഭാഷകര്‍ക്കൊപ്പം കാറിലാണ് ഇരുവരും എത്തിയത്.

 
കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ കോടതിയില്‍ വെളിപ്പെടുത്തുമെന്നും കീഴടങ്ങിയശേഷം റുക്സാനയും ബിന്ധ്യാസും മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്നും സ്വമേധയാ കീഴടങ്ങുകയാണെന്നും ഇരുവരും പറഞ്ഞു. ഇവര്‍ കീഴടങ്ങിയ വിവരം അറിഞ്ഞ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെത്തി കസ്റ്റഡിയിലെടുത്തു. ജീവന് ഭീഷണിയുണ്ടെന്നും ഇരുവരും വ്യക്തമാക്കി.