ചികിത്സയുടെ മറവില്‍ പീഡിപ്പിച്ച പൂജാരിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി

single-img
2 August 2014

KOLAതന്നെ ചികിത്സയുടെ മറവില്‍ പീഡിപ്പിച്ച പൂജാരിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചുമാറ്റി. ബീഹാറിലെ മധേപ്പുര ജില്ലയിലെ ഒരുഗ്രാമത്തിലെ പെണ്‍കുട്ടിക്ക് അസുഖത്തെ് തുടര്‍ന്നുള്ള ചികിത്സയ്ക്കിടയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ജൂലൈ 1 ന് അമ്മയുടെ നിര്‍ബന്ധപ്രകാരം അകന്ന ബന്ധത്തിലുള്ള ഒരു പൂജാരിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ ചികിത്സയുടെ ഭാഗമാണെന്നു പറഞ്ഞ് അടച്ചിട്ട മുറിക്കുള്ളില്‍ പൂജാരി ബലാത്സംഗം ചെയ്യുകയായിരുന്നു.

നടന്ന സംഭവത്തെക്കുറിച്ചു പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പുജാരി പെണ്‍കുട്ടിയെ തിരികെ വിട്ടത്. പെണ്‍കുട്ടിയുടെ വീടുമായി തന്ത്രിക്കു അടുത്തബന്ധമുള്ളതിനാല്‍ അമ്മയുള്‍പ്പെടെയുള്ളവര്‍ക്ക് യാശതാരു സംശയവുമില്ലായിരുന്നു. എന്നാല്‍ പിറ്റേന്ന് വീട്ടിലെത്തിയ പുജാരി വീണ്ടും പെണ്‍കുട്ടിയോട് പുജയുടെ ഭാഗമായി തന്റെ വീട്ടിലേക്ക് വരണമെന്ന് ാവശ്യശപ്പടുകയായിരുന്നു.

കഴിഞ്ഞ ദിവസം തനിക്കുണ്ടായ അനുഭവം ഇനി ആര്‍ക്കും ഉണ്ടാകരുതെന്ന് തീരുമാനിച്ച പെണ്‍കുട്ടി മൊബെല്‍ ഫോണും കത്തിയുമായിട്ടാണ് രാത്രിയോടെ പൂജാരിയുടെ വീട്ടിലെത്തിയത്. അടച്ചിട്ട മുറിക്കുള്ളില്‍ പൂജാരിയുമായുള്ള സംഭാഷണങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ പകര്‍ത്തുകയും ശചയ്തു. വീണ്ടും പൂജാരി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ തന്ത്രിയുടെ ജനനേന്ദ്രിയം മുറിച്ചതിനു ശേഷം പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. അന്നു രാത്രി തശന്ന നടന്ന സംഭവങ്ങള്‍ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു.

എന്നാല്‍ വിവരങ്ങള്‍ അറിഞ്ഞ പോലീസ് കേസ് എടുക്കാന്‍ തയ്യാറായില്ല. കാര്യങ്ങള്‍ ഗ്രഹിച്ച പെണ്‍കുട്ടിയുടെ വീട്ടുകാരും ഇക്കാര്യം പുറത്തു പറഞ്ഞില്ല. ഇതിനിടെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരങ്ങള്‍ അറിയുകയും അവരുടെ ഇടപെടല്‍ ഉണ്ടായതോടെയുമാണ് ജൂലൈ 30നു മധേപ്പുര വനിത പോലീസ് സ്‌റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.