ആരാധകരെ ആവേശംക്കൊള്ളിച്ച് പെരുച്ചാഴിയുടെ ട്രെയിലറെത്തി.

single-img
2 August 2014

21646_599079ആരാധകരെ ആവേശംക്കൊള്ളിച്ച് പെരുച്ചാഴിയുടെ ട്രെയിലറെത്തി.ഒരു മുഴുനീള പൊളിറ്റിക്കല്‍ സറ്റയറാണ് ‘പെരുച്ചാഴി’. നാട്ടിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ യൂത്ത് വിംഗിലെ സജീവപ്രവര്‍ത്തകരാണ് പെരുച്ചാഴി എന്ന ജഗനും ആത്മസ്‌നേഹിതരായ വയലാര്‍ വര്‍ക്കിയും ജബ്ബാര്‍ പൊറ്റക്കുഴിയും. രാഷ്ട്രീയത്തോടൊപ്പം സ്വല്പം തരികിടകളും കയ്യിലുണ്ട്. കൂട്ടത്തില്‍ അല്പമെങ്കിലും വിദ്യാഭ്യാസമുള്ളത് വര്‍ക്കിക്കു മാത്രം. അയാളുടെ പരിമിതമായ അറിവിലൂടെയാണ് പെരുച്ചാഴി ടീം മുന്നോട്ടു പോകുന്നത്. പാര്‍ട്ടിനേതാവായ മണി ഫ്രാന്‍സിസ് കുഞ്ഞപ്പന്റെ കണ്ണിലെ കരടാണിവര്‍. ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ ഗ്രാഫുയര്‍ത്താന്‍ തന്ത്രങ്ങള്‍ തേടി അമേരിക്കയില്‍ നിന്നും മണിയുടെ ഒരു സുഹൃത്ത് സഹായമഭ്യര്‍ത്ഥിക്കുന്നു.

പ്രസ്തുതദൗത്യത്തിനായി ജഗനേയും സംഘത്തേയും മണി നിയോഗിക്കുന്നു. തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളാണ് പെരുച്ചാഴി പറയുന്നത്.

അരുണ്‍ വൈദ്യനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ബാബുരാജ്, അജു വര്‍ഗീസ്, ശങ്കര്‍ രാമകൃഷ്ണന്‍, സാന്ദ്ര തോമസ്, രാഗിണി നന്ദ്വാനി എന്നിവരുമുണ്ട്.

 

httpv://www.youtube.com/watch?v=eDQna8i46vo