പണം എടുക്കുന്നതിനിടെ എടിഎമ്മില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു

single-img
2 August 2014

bank_customer_electrocuted_330652201ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എടിഎമ്മില്‍ നിന്നു പണം എടുക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു . ശനിയാഴ്ച്ച ഉച്ചയോടെ ഒരു പ്രമുഖ ബാങ്കിന്റെ എ.ടി.എമ്മിന്റെ കൌണ്ടറില്‍ നിന്നു പണം എടുക്കുകയായിരുന്ന യുവാവു മെഷീനില്‍നിന്ന് പെട്ടെന്നുണ്ടായ വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു.

ഡല്‍ഹിയിലെ നസ്ലാപൂര്‍ സ്വദേശ്ശിയായ ജിതെന്ദ്രകുമാര്‍
പട്ടേലാണു (30) അപകടത്തില്‍ കൊല്ലപ്പെട്ടത്. ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് എ.ടി.എമ്മിന്റെ പോളുമായി ബന്ധിപ്പിക്കുന്ന വയര്‍ മുറിഞ്ഞാണ് അപകടമുണ്ടായതെന്നാണു ദൃസാക്ഷികൾ പറയുന്നത്.ഇതെത്തുടര്‍ന്ന് സ്ഥലത്തെ യുബിഐ ബാങ്കിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭമാരംഭിച്ചിട്ടുണ്ട്