പാക്കിസ്ഥാനിൽ സല്‍മാന്‍ ഖാന്റെ ’കിക്ക്‘ പ്രദര്‍ശ്ശിപ്പിച്ചു കൊണ്ടിരുന്ന തീയറ്ററിനു നേരെ ഗ്രനേഡ് ആക്രമണം

single-img
2 August 2014

salmankhan1കറാച്ചി : പാക്കിസ്ഥാനിൽ സല്‍മാന്‍ ഖാന്റെ ’കിക്ക്‘ പ്രദര്‍ശ്ശിപ്പിച്ചുകൊണ്ടിരുന്ന തീയറ്ററിനു നേരെ ഗ്രനേഡ് ആക്രമണം.ആക്രമണത്തിൽ 2 പേര്‍ക്ക് ഗുരുത്രമായി പരിക്കെറ്റു . പാക്കിസ്ഥാനിലെ എം.എ. ജിന്നാ റോഡിനടുത്ത് ഹൌസ്ഫുള്ളായി ചിത്രം പ്രദർശിപ്പിച്ചു കൊണ്ടിരുന്ന തീയറ്ററിന്റെ കവാടത്തിനു നേരെ വെള്ളിയാഴ്ച്ച മോട്ടോര്‍ സൈക്കിളില്‍ വന്ന അക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു . റംസാനോടനുബന്ധിച്ച് തീയറ്ററില്‍ നല്ല തിക്കും തിരക്കുമുണ്ടായിരുന്നു. ഇവര്‍ തിവ്രവാദികളാണെന്നു കരുതുന്നില്ലെന്നും ജനങ്ങളില്‍ ഭീതിപരത്തുകയായിക്കാം അക്രമികളുടെ ഉദ്ദേശമെന്നും പോലീസ് പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പും എം.എ. ജിന്നാ റോഡിലെ തീയറ്ററില്‍ മത വിരുദ്ധ സിനിമാ പ്രദര്‍ശ്ശനം നടത്തിയെന്നരോപിച്ച് അക്രമികള്‍ തീയറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചിരുന്നു.