വിവരമില്ലെങ്കിൽ വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കണം;മുഖ്യമന്ത്രിയ്ക്കെതിരെ സുരേഷ് ഗോപി

single-img
2 August 2014

sureshമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സിനിമതാരം സുരേഷ് ഗോപി രംഗത്ത്.ആറന്മുള്ള വിമാനത്താവള വിഷയത്തിലാണു മുഖ്യമന്ത്രിയെ രൂക്ഷമായ ഭാഷയിൽ സുരേഷ് ഗോപി വിമർശിച്ചത്.പ്രകൃതി സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി മറക്കുകയാണെന്നും ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു

മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വിവരമില്ലെങ്കില്‍ അദ്ദേഹം വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്ഷരയാത്ര എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.