ഡി.ഐ.ജിക്കെതിരെ പീഡനക്കേസ് നൽകിയ മോഡലിന് ശിവസേനയുടെ രൂക്ഷവിമർശനം

single-img
2 August 2014

DIG-Sunil-Paraskarഡി.ഐ.ജി സുനിൽ പരസ്കറിനെതിരെ പീഡനക്കേസ് നൽകിയ മോഡലിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ശിവസേന രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്നയിലൂടെയാണ് മോഡലിനെതിരെ വിമർശനങ്ങൾ പുറത്ത് വിട്ടത്. ഒരാൾക്കെതിരെ പീഡനക്കേസ് നൽകുന്നത് ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്ന് സാമ്നയിലൂടെ ശിവസേന പറയുന്നു. കൂടാതെ ഈസംഭവം വലിയ ചർച്ചയായി മാറിയിരിക്കുന്നതിനുള്ള കാരണം സുനിൽ പരസ്കർ സമൂഹത്തിൽ നിലയും വിലയുള്ള മനുഷ്യനായത് കൊണ്ടാണ്.

പത്രത്തിലൂടെ മോഡലിന്റെ ജീവിത പശ്ചാത്തലത്തെ മോശമായി ചിത്രീകരിക്കുന്നുണ്ട്. ഈ സംഭവം നടന്ന് 6 മാസങ്ങൾക്ക് ശേഷമാണ് മോഡൽ പരാതിയുമായി വരുന്നത്, ഇത് സംശയത്തിന് ഇടനൽകുന്നതായി സാമ്നയിലൂടെ ശിവസേന ചൂണ്ടികാണിക്കുന്നുണ്ട്.

പോലിസിനേയും സമ്നയിലൂടെ  കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇത് പോലുള്ള കേസുകൾക്ക് വലിയ പ്രാധാന്യം നൽകി പിന്നാലെ പോകുന്നതിന് മുൻപ് പരാതിക്കാരിയുടെ സ്വാഭാവത്തെ പറ്റി പോലീസ് അന്വേഷിക്കണമായിരുന്നു.

ഈ സംഭവത്തോടു കൂടി നല്ലൊരു പോലീസ് ഉദ്യോഗസ്ഥനായ പരസ്കറിനെ സമൂഹം വില്ലനായി ചിത്രീകരിക്കുകയാണ് ചെയ്തത്. ഇപ്രകാരം മോഡലിനെ സമ്നയിലൂടെ കുറ്റപ്പെടുത്തുന്നുണ്ട്.

കൂടാതെ ജൂലായ് 29ന് കമ്മീഷ്ണർ ഓഫീസിൽ നടന്ന  ചോദ്യം ചെയ്യലിൽ ഡി.ഐ.ജി സുനിൽ പരസ്കർ പരാതിയിലുള്ള കര്യങ്ങളെ ശക്തമായി നിഷേധിച്ചിട്ടുണ്ട്.