ലോകത്തിലെ ഏറ്റവും ജീവിത ചിലവ് കുറഞ്ഞ നഗരം തിരുവനന്തപുരം

single-img
2 August 2014

2004051701970301ലോകത്തിലെ തന്നെ ജീവിത ചിലവ് ഏറ്റവും കുറവുള്ള നഗരം തിരുവനന്തപുരമാണെന്ന് പഠനം.സ്വതന്ത്ര ഗവേഷണ വെബ്‌സൈറ്റായ നുംബിയോ നടത്തിയ പഠനത്തിലാണു തിരുവനന്തപുരത്തെ ഏറ്റവും ജീവിതചിലവ് കുറഞ്ഞ നഗരമായി കണ്ടെത്തിയത്.

ലോകത്തിലെ ഏറ്റവും കുറഞ്ഞ ഉപഭോക്തൃ വില സൂചികയുള്ള നഗരവും തിരുവനന്തപുരമാണു.പലവ്യഞ്ജനങ്ങളുടെ വില,വാടക,ഹോട്ടൽ ഭക്ഷണ വില,ജനങളുടെ സാമ്പത്തിക ഭദ്രത എന്നിവ അടിസ്ഥാനമാക്കിയാണു നുംബിയോ പഠനം നടത്തിയത്.

വിവിധ നഗരങ്ങളില്‍ താമസിക്കുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വിവിധ ഇനങ്ങള്‍ക്ക് നല്‍കുന്ന വിലയെ അടിസ്ഥാനമാക്കിയാണ് നൂബിയോ പഠനം നടത്തിയത്.

റെസ്റ്റോറന്റ് പ്രൈസ് ഇന്‍ഡക്‌സില്‍ കൊച്ചിയാണു ഒന്നാമത് എത്തിയത്.സ്വിസ് നഗരമായ സ്വിറിഷ് ആണു ഏറ്റവും ചിലവേറിയ നഗരം.കോയമ്പത്തൂരാണു ഇന്ത്യയിലെ ചിലവ് കുറഞ്ഞ രണ്ടാമത്തെ നഗരം