കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തിൽ മഹാരാഷ്ട്ര സര്‍ക്കരിനു സുപ്രീം കോടതിയുടെ നോട്ടീസ്

single-img
2 August 2014

supreme courtന്യൂഡെല്‍ഹി : കര്‍ണ്ണാടകയിലെ ബെല്‍കാം ഗ്രാമത്തിന്റെ അതിര്‍ത്തിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മഹാരാഷ്ട്ര സര്‍ക്കരിനു സുപ്രീം കോടതി നോട്ടീസയച്ചു. കര്‍ണ്ണാടക സര്‍ക്കരിന്റെ പ്രവശ്യയിലുള്‍പ്പെടുന്ന സ്ഥലത്ത് മഹാരാഷ്ട്രാ സര്‍ക്കാര്‍ പുതിയ മറാഠി സ്കൂള്‍ പണിയുന്നതാണ് ഇരു സംസ്ഥാന സര്‍ക്കാര്‍ക്കിടയില്‍ പുതിയ പ്രശ്നം രുപപ്പെടാനിടയായത്. നോട്ടിസിന് 6 ആഴ്ചകള്‍ക്കുള്ളില്‍ മറുപടി നല്കണമെന്നും  കോടതി അറിയിച്ചു.

കഴിഞ്ഞ ആഴ്ച  കര്‍ണ്ണാടകയിലെ എല്ലൂര്‍ ഗ്രാമത്തില്‍  മഹാരാഷ്ട്ര സര്‍ക്കാര്‍ മറാത്തിയില്‍ പേര്‍പലക വച്ചതിനെതിരെ കര്‍ണ്ണാടകയില്‍ വന്‍ പ്രക്ഷോപമുയര്‍ന്നിരുന്നു.