ആശാറാം ബാപ്പുവിനെതിരെയുള്ള പീഡന കേസ് റദ്ദാക്കണമെന്ന് ഭാര്യയുടെ ഹരജി

single-img
2 August 2014

Sisters-accuse-Asaram-Narayan-Sai-of-rapeആശാറാം ബാപ്പുവിന്റെ ഭാര്യ തന്റെ ഭർത്താവിനെതിരെയുള്ള ബലാസംഗ കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിനഗർ സെഷൻ കോടതിയിൽ ഹരജി നൽകി. ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷമിയാണ് കഴിഞ്ഞ വർഷം ചന്ദ്ഖേതാ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. ഒരു വീട്ടമ്മയുടെ പാരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തന്റെ ഭർത്താവിന് അങ്ങനെ ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പരാതിക്കാരിയെ അടിക്കുക മാത്രമാണ് ചെയ്തതെന്നും അവർ ഹരജിയിൽ പറയുന്നു. കൂടാതെ പോലീസിന് ഇതുവെരെ ആശാറാം ബാപ്പുവിനെതിരെ ഒരു തെളിവ് പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതുകൊണ്ട് ഈ കേസിന്റെ എഫ്.ഐ.ആർ. റദ്ദാക്കണമെന്നും അവർ ആപേക്ഷിച്ചു. കോടതി കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 14 ലേക്ക് മാറ്റി.