വിഷ്ണു രക്ഷകനായി: 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

single-img
2 August 2014

108മെയില്‍നഴ്‌സ് വിഷ്ണു രക്ഷകനായി അവതരിച്ചപ്പോള്‍ 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. ഉടയംകോണം സ്വദേശി ബിജുവിന്റെ ഭാര്യ രാജി (28)യാണ് ആശുപത്രിയിലേക്ക് പോകും വഴി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കഴിഞ്ഞ ദിവസം രാവിലെ 6.30ന് രാജിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ 108 ആംബുലന്‍സിന് ഫോണ്‍ ചെയ്തത്. എന്നാല്‍ വേദന കലശലായതിനെ തുടര്‍ന്ന് അടുത്തുള്ള കാറില്‍ കയറ്റി മെഡിക്കല്‍കോളേജിലേക്ക് പോകും വഴി നന്നാട്ടുകാവില്‍ വെച്ച് ആംബുലന്‍സി കണ്ടുമുട്ടി. ഉടന്‍തന്നെ കാര്‍ നിര്‍ത്തി രാജിയെ അംബുലന്‍സിലേക്ക് കയറ്റുകയും ഉടന്‍ പ്രസവം നടക്കുകയുമായിരുന്നു.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന മെയില്‍ നഴ്‌സ് വിഷ്ണുവാണ് പ്രസവപരിചരണം നല്‍കിയത്. സഹായത്തിനായി ആംബുലന്‍സ് ഡ്രൈവര്‍ ശരതും ഉണ്ടായിരുന്നു.